റോൾ നമ്പർ അനുസരിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ഹോസ്റ്റൽ വാർഡൻ കാഴ്ചവച്ചു; ഒരു പെൺകുട്ടി ഗർഭിണിയായി; വാർഡന്റെ നീചവൃത്തി പണമുണ്ടാക്കാൻ

റാഞ്ചി: റോൾ നമ്പർ അനുസരിച്ച് ഹോസ്റ്റൽ വാർഡൻ സ്‌കൂൾ വിദ്യാർത്ഥിനികളെ കാഴ്ചവച്ച് പണമുണ്ടാക്കി. ജാർഖണ്ഡിലെ ഗോദ്ദ ജില്ലയിലാണ് സംഭവം. ഹോസ്റ്റലിലെ റോൾ നമ്പർ അനുസരിച്ച് വാർഡൻ പുരുഷൻമാർക്ക് പെൺകുട്ടികളെ ഇരുട്ടുമുറിയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു. ഇത്തരത്തിൽ പീഡനത്തിനിരയായ ഒരു പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പെൺകുട്ടികളെ കാഴ്ചവച്ച് പണം സ്വന്തമാക്കുകയായിരുന്നു വാർഡന്റെ ലക്ഷ്യമെന്നാണ് പോലീസ് നിഗമനം. റോൾ നമ്പർ അനുസരിച്ച് ഹോസ്റ്റലിന്റെ പുറത്ത് ഒരു മുറിയിൽ പെൺകുട്ടികളെ കൊണ്ടുപോയി അടയ്ക്കുകയായിരുന്നു. ഇരുട്ട് മുറിയായിരുന്നതിനാൽ മുറിക്കുള്ളിൽ ആരാണെന്ന് കുട്ടികൾക്ക് വ്യക്തമല്ല. പല പെൺകുട്ടികളും ക്രൂരപീഡനത്തിനാണ് ഇരയായത്. പെൺകുട്ടികൾ ഗർഭിണിയാക്കാതിരിക്കാൻ ചില മരുന്നുകളും വാർഡൻ കുട്ടികൾക്ക് നൽകിയിരുന്നു.

ഇത്തരത്തിൽ മരുന്ന കഴിച്ച പെൺകുട്ടിയുടെ നില ഗുരുതരമായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഈ കുട്ടിയുടെ മാതാപിതാക്കളെ വീട്ടിൽ നിന്നും വിളിച്ച് വരുത്തി അവർക്കൊപ്പം കുട്ടിയെ വിടുകയായിരുന്നു. വീട്ടിലെത്തിയശേഷം കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. പല പെൺകുട്ടികൾക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here