ഗുലാം അലിക്കെതിരെ വീണ്ടും സംഘപരിവാര്‍; ദില്ലിയില്‍ ‘ഘര്‍ വാപ്പസി’ സിനിമയുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി

ദില്ലി: ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടിക്കെതിരെ വീണ്ടും ശിവസേന പ്രവര്‍ത്തകര്‍. ഭീഷണിയെ തുടര്‍ന്ന് ദില്ലിയിലെ റോയല്‍ പ്ലാസ ഹോട്ടലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. സുഹൈബ് ഇല്ല്യാസി സംവിധാനം ചെയ്യുന്ന ഘര്‍ വാപ്പസി എന്ന സിനിമയുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന പരിപാടിയാണ് സംഘ്പരിവാറിന്റെ ഭീഷണിയെത്തുടര്‍ന്ന് ഒഴിവാക്കിയത്.

ശിവസേനാ പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഫോണ്‍കോള്‍ വഴി ഭീഷണിയെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സുഹൈബ് വ്യക്തമാക്കി. ശിവസേനക്ക് പുറമെ ആര്‍എസ്എസിന്റെ പോഷകസംഘടനയായ ബജ്‌റംഗ്ദളും പരിപാടി നടത്തുന്നതിനെതിരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ശിവസേനാ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അതിനു ശേഷം കൊല്‍ക്കത്തയിലും ലക്‌നൗവിലും കേരളത്തിലെ രണ്ടു കേന്ദ്രങ്ങളിലും ഗുലാം അലി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News