ആറും പത്തും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. പുത്തനത്താണിയിലെ ഹോട്ടല്‍ ജീവനക്കാരനായ അമ്പലവയല്‍ സ്വദേശി മുഹമ്മദിനെയാണ് വളാഞ്ചേരി സിഐ കെജി സുരേഷ് അറസ്റ്റ് ചെയ്തത്.

പുത്തനത്താണി സ്വദേശിനികളായ ആറും പത്തും വയസുള്ള സഹോദരിമാരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇയാളുടെ സമീപത്തെ വാടകമുറിയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുട്ടികള്‍ക്ക് മിഠായി നല്‍കി മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. എട്ടു തവണയോളം ഇയാള്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി.

തുടര്‍ന്ന് മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം പെണ്‍കുട്ടികളെ മഞ്ചേരി നിര്‍ഭയയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ ചൊവ്വാഴ്ച തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News