കള്ളപ്പണം; പ്രതികരിക്കാതെ അമിതാഭ് ബച്ചന്‍; രേഖകള്‍ അടിസ്ഥാനരഹിതമെന്ന് ഐശ്വര്യ റായ്

മുംബൈ: പനാമയില്‍ ഐശ്വര്യ റായിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പറഞ്ഞ് പുറത്തുവന്ന രേഖകള്‍ അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ മാധ്യമവക്താവ്. രേഖകള്‍ തെറ്റാണെന്നും വാര്‍ത്തകള്‍ അസത്യമാണെന്നും വക്താവ് പറഞ്ഞു. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ അമിതാഭ് ബച്ചന്‍ ഇതുവരെ തയ്യാറായിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ ഇന്നലെയാണ് പുറത്തുവന്നത്. അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യക്കാരുടെ പേരു വിവരങ്ങളടങ്ങിയ പട്ടികയാണ് പുറത്തുവന്നത്. ഐശ്വര്യാ റായി, മാതാപിതാക്കളും സഹോദരനും അടക്കം ചേര്‍ന്ന് 2005ല്‍ രജിസ്റ്റര്‍ ചെയ്ത അമിക് പാര്‍ട്ട്‌ണേഴ്‌സ് എന്ന കമ്പനിയുടെ പേരിലും അമിതാഭ് ബച്ചന്‍ 1993ല്‍ ആരംഭിച്ച നാലു ഷിപ്പിംഗ് കമ്പനികളുടെ പേരിലുമാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിര്‍ജിന് ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒന്‍പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്.

കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News