കലാഭവന്‍ മണിയുടെ വീട് വിഎസ് സന്ദര്‍ശിച്ചു; കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ന്യായം; അന്വേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വി.എസ് പറഞ്ഞു. മണിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യം നിന്നുപോയ നാടന്‍പാട്ട് കലയെ പുനരുദ്ധീകരിച്ച മഹാനായൊരു കലാകാരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ വേര്‍പാട് കലാകേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. മരണം നടന്ന് ഒരുമാസമാകുമ്പോഴും വീട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

മണിയുടെ ഭാര്യ നിമ്മി, മകള്‍ ശ്രീലക്ഷ്മി, സഹോദരന്‍ രാമകൃഷ്ണന്‍ എന്നിവര്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വി.എസിന് കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News