പി.ടി തോമസിനെതിരെ തൃക്കാക്കരയില്‍ ചുവരെഴുത്ത്; പാര്‍ട്ടി ചിഹ്നം കരികൊണ്ട് മായിച്ചു; ഉറവിടം വ്യക്തമല്ല

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി തോമസിനെതിരെ ചുവരെഴുത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്തിന് താഴെ പി.ടി തോമസ് വേണ്ടായെന്ന് കരികൊണ്ടാണ് എഴുതിയിരിക്കുന്നത്. പാര്‍ട്ടി ചിഹ്നവും കരികൊണ്ട് മായിച്ചിട്ടുണ്ട്. തൃക്കാക്കര നഗരസഭയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചുവരെഴുത്തിന്റെ ഉറവിടം വ്യക്തമല്ല.

ബെന്നി ബഹനാന്‍ പിന്മാറിയതിനെ തുടര്‍ന്ന് തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ബെന്നി ബഹനാന്‍ പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ തൃക്കാക്കരയില്‍ തിങ്കളാഴ്ച്ച പ്രകടനം നടന്നിരുന്നു. ബെന്നിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്‌സും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തോമസിനെതിരെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News