കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യറൗണ്ടിൽ വിജയം സുധീരനു തന്നെയാണ്. കാരണം വെട്ടിയത് ഉമ്മൻചാണ്ടിയുടെ വലംകയ്യാണ്. ബെന്നി ബഹനാനെ വെട്ടുന്നതിലൂടെ ഉമ്മൻചാണ്ടിയുടെ മർമ്മത്താണ് സുധീരൻ പ്രഹരിച്ചത്. അങ്ങനെ ഉമ്മൻചാണ്ടി തോറ്റു. പണ്ടും ഉമ്മൻചാണ്ടി തോറ്റിട്ടുണ്ട്. 2001-ൽ. എന്നാൽ, പിന്നീട് എന്തുണ്ടായി. അന്ന് യുഡിഎഫ് കൺവീനർ സ്ഥാനമാണ് വലുതെന്നു പറഞ്ഞു ത്യാഗം പ്രസംഗിച്ച ഉമ്മൻചാണ്ടി അതേ മന്ത്രിസഭയിൽ തന്നെ മുഖ്യമന്ത്രിയായി എത്തിയതു ചരിത്രം. ചരിത്രം ആവർത്തിക്കുമോ? പ്രമുഖ മാധ്യമപ്രവർത്തകൻ ബി ദിലീപ്കുമാറിന്റെ നിരീക്ഷണം.
ഫേസ്ബുക്ക് പോസ്റ്റിലാണ് ബി ദിലീപ്കുമാർ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നത്. 2001-ൽ ആന്റണി മന്ത്രിസഭയിലേക്ക് കെ കരുണാകരൻ കെവി തോമസിന്റെ പേരുനിർദേശിച്ചപ്പോഴാണ് ഇന്ന് ബെന്നി ചെയ്തതു പോലെ വാർത്താസമ്മേളനം നടത്തി മന്ത്രിസഭയിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ചത്. ബെന്നി പറഞ്ഞത് പാർട്ടി പ്രവർത്തനമാണ് മഹത്തരം എന്നായിരുന്നെങ്കിൽ അന്ന് ഉമ്മൻചാണ്ടി പറഞ്ഞത് യുഡിഎഫ് കൺവീനർ സ്ഥാനം ആയിരുന്നു.
എന്നാൽ, പിന്നീട് ആന്റണിയെ തന്നെ വെട്ടി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്കസേരയിൽ എത്തിയത് ചരിത്രം. ഇന്ന് ലീഡറോ ആന്റണി-കരുണാകരൻ ശാക്തിക ചേരികളോ ഇല്ല. സുധീരന് ആകെയുള്ളത് ആദർശത്തിന്റെ മേലങ്കി മാത്രം. ആളുകളുടെ പിൻബലമില്ല. അപ്പോൾ തെരഞ്ഞെടുപ്പാനന്തര കോൺഗ്രസ് കാഴ്ചയ്ക്കായി കാത്തിരിക്കണം.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;
ചരിത്രം ആവർത്തിക്കുമോ ? കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ആദ്യ റൗണ്ടിൽ വിജയം വി എം സുധീരന് തന്നെ. ഉമ്മൻചാണ്ടിയുടെ വലംകൈ ആയ…
Posted by B Dileep Kumar on Monday, April 4, 2016

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here