കൊച്ചി: വേനല്‍ച്ചൂടില്‍ നാട് പൊള്ളുമ്പോള്‍ അഭിഭാഷകര്‍ക്ക് ആശ്വാസവുമായി ഹൈക്കോടതി. കീഴ്ക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ട എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശമനുസരിച്ച് വെള്ള ബാഡ്ജും വെള്ള ഷര്‍ട്ടും ധരിച്ചാല്‍ മതി. ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് കേസില്‍ ഇടക്കാല ഉത്തരവ് നല്‍കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here