നിരക്കുകളിൽ കുറവു വരുത്തി റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റീപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു; ഭവന-വാഹന വായ്പാ പലിശനിരക്കുകൾ കുറയും

മുംബൈ: റീപ്പോ നിരക്കിൽ കാൽ ശതമാനം കുറവു വരുത്തി റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. ഇതോടെ റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ നിരക്കായ റീപ്പോ നിരക്ക് 6.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്നും 6 ശതമാനമായി ഉയർത്തി. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ നിരക്ക് കുറയാൻ ഇടയാക്കുന്നതാണ് പുതിയ വായ്പാനയം.

പണപ്പെരുപ്പ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ പലിശ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിൽ നിന്നും സമ്മർദമുണ്ടായിരുന്നു. കരുതൽ ധനാനുപാത നിരക്കിൽ കുറവ് വരുത്തണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും റിസർവ് ബാങ്ക് അതിന് തയ്യാറാകാത്തതിനാൽ സിആർആർ നാലു ശതമാനമായി തുടരും. റിസർവ് ബാങ്ക് പലിശ കുറച്ചത് വാണിജ്യ ബാങ്കുകൾ നൽകുന്ന വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ പലിശ നിരക്ക് കുറയ്ക്കാൻ ഇടയാക്കും. റിസർവ് ബാങ്കിന്റെ പുതിയ വായ്പാനയം സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here