ജെഡിഎസ് പട്ടികയായി: തിരുവല്ലയില്‍ മാത്യൂ ടി തോമസ്; കോവളത്ത് ജമീല പ്രകാശം; അങ്കമാലിയില്‍ തെറ്റയിലിന് പകരം ബെന്നി മുഞ്ഞോലി

ദില്ലി: 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി. ജനതാദള്‍ സെക്കുലര്‍ മത്സരിക്കുന്ന അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനമെടുത്തത്.

തീരുമാനം അനുസരിച്ച് സിറ്റിംഗ് എംഎല്‍എമാരായ മാത്യു ടി തോമസും ജമീല പ്രകാശവും അതത് മണ്ഡലങ്ങളില്‍ മത്സരിക്കും. മാത്യു ടി തോമസ് തിരുവല്ലയിലാണ് മത്സരിക്കുന്നത്. ജമീല പ്രകാശം കോവളത്ത് നിന്ന് വീണ്ടും ജനവിധി തേടും.

അങ്കമാലിയില്‍ ജോസ് തെറ്റയിലിനെ വീണ്ടും മത്സരിപ്പിക്കില്ല. പാര്‍ട്ടി നേതാവ് ബെന്നി മുഞ്ഞേലിയാണ് അങ്കമാലിയിലെ സ്ഥാനാര്‍ത്ഥി. ജനതാദള്‍ പട്ടികയിലെ പുതുമുഖമായ ബെന്നി മുഞ്ഞേലി അങ്കമാലി നഗരസഭയുടെ മുന്‍ ചെയര്‍മാനാണ്.

ചിറ്റൂരില്‍ മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി ജനതാദള്‍ സെക്യുലര്‍ പാനലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. വടകരയില്‍ സികെ നാണുവാണ് സ്ഥാനാര്‍ത്ഥി. ജനതാദളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News