ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഫണ്ട് വിതരണത്തിലും അപാകതയുണ്ടായി. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കഴിയില്ലെന്നു പറയരുത്. പ്രായോഗിക ബുദ്ധിമുട്ട് എന്നു പറഞ്ഞ് ഒഴിയുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.
കഴിഞ്ഞ അഞ്ചു വർഷം വിതരണം ചെയ്ത ഫണ്ടിന്റെ കണക്കുകൾ ബിസിസിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇതിൽ 11 സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും ബിസിസിഐ അനുവദിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളോടും തുല്യനീതി കാണിക്കണമെന്നും കോടതി വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ബിസിസിഐ ശുപാർശയെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post