ചൂടന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ബിബിസി വണ്‍; അഡ്രിയന്‍ ലസ്റ്ററെ പ്രശംസിച്ച് പ്രേക്ഷകര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം

ലണ്ടന്‍: പ്രേക്ഷകര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി ചൂടന്‍ രംഗങ്ങള്‍ സമ്മാനിച്ച ബിബിസി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. ദ നൈറ്റ് മാനേജര്‍ പരമ്പരയ്ക്ക് ശേഷം അണ്ടര്‍കവര്‍ എന്ന ക്രൈം നാടകത്തിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയ ചൂടന്‍ രംഗങ്ങള്‍ ബിബിസി വണ്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച ടോം ഹിഡ്ഡില്‍സ്റ്റണ്‍ ആയിരുന്നെങ്കില്‍ ഇത്തവണ അഡ്രിയന്‍ ലസ്റ്റര്‍ ആണ് സ്ത്രീ പ്രേക്ഷകര്‍ക്ക് ചൂടന്‍ രംഗങ്ങള്‍ സമ്മാനിച്ചത്.

അഡ്രിയന്‍ ലസ്റ്റര്‍ ഭാര്യാ കഥാപാത്രമായ മായ കൊബ്ബിനയെ അവതരിപ്പിക്കുന്ന സോഫി ഒകോനെഡോയ്‌ക്കൊപ്പം കിടന്നുറങ്ങുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. നഗ്നനായി കിടന്നുറങ്ങിയ അഡ്രിയന് കാല്‍ വേദന വരികയും പെട്ടെന്ന് കട്ടിലില്‍നിന്ന് ചാടി എഴുന്നേല്‍ക്കുകയും ചെയ്യുന്നു. എഴുന്നേല്‍ക്കുന്നത് നഗ്നനായാണ്. ബഹളം കേട്ട് മക്കള്‍ ഓടി വരുമ്പോള്‍ കാണുന്നത് നഗ്നനായ അച്ഛനെയാണ്. ഒരു തുണ്ട് തുണിക്കായി വെപ്രാളം കൂട്ടുന്ന അഡ്രിയന്റെ അഭിനയം കുടുംബാംഗങ്ങളില്‍ ചിരിപടര്‍ത്തുന്നു.

എന്നാല്‍ കാണികള്‍ ഞെട്ടിയത് ഇക്കാരണത്താലല്ല. അഡ്രിയന്റെ നഗ്നത വ്യക്തമാക്കുന്ന രംഗങ്ങളാണ് ബിബിസി വണ്‍ പുറത്തുവിട്ടത്. പരമ്പരയുടെ ആദ്യഭാഗത്ത് തന്നെ ചൂടന്‍ രംഗങ്ങള്‍ കണ്ട് പ്രേക്ഷകരും ഞെട്ടി. ഇതില്‍ സ്ത്രീ പ്രേക്ഷകര്‍ ഉടനടി ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങല്‍ വഴി പ്രതികരണവും അറിയിച്ചു. അണ്ടര്‍കവര്‍ എന്ന ഹാഷ്ടാഗിലാണ് അഭിപ്രായങ്ങല്‍ പ്രചരിക്കുന്നത്. അഡ്രിയന്റെയും സോഫിയുടെയും അഭിനയത്തെ പ്രകീര്‍ത്തിച്ചാണ് ട്വീറ്റുകളില്‍ ഏറെയും.

28 മിനുട്ട് വീതം ദൈര്‍ഘ്യമുള്ള നാടകമാണ് അണ്ടര്‍കവര്‍. ആറ് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യ ഭാഗമാണ് ഞായറാഴ്ച സംപ്രേഷണം ചെയ്തത്. ഇതിലെ പ്രധാന കഥാപാത്രമായ നിക് ജോണ്‍സണിനെ അവതരിപ്പിക്കുന്നത് അഡ്രിയന്‍ ലെസ്റ്റര്‍ ആണ്. ദീര്‍ഘനാളായി നിയമപോരാട്ടം നടത്തുന്ന മായ കൊബ്ബിന എന്ന അഭിഭാഷകയുടെ കഥയാണ് അണ്ടര്‍കവര്‍. സുഹൃത്തായ റൂഡി ജോണ്‍സ്, അവളുടെ ഭര്‍ത്താവ് നിക് ജോണ്‍സണ്‍ എന്നിവരുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനാണ് നിയമ പോരാട്ടം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News