നടി പ്രത്യുഷയെ കാമുകൻ രാഹുൽ പരസ്യമായി മർദിച്ചു; ഭയപ്പെടുത്തി; രാഹുലിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ്; അറസ്റ്റ് ഉണ്ടായേക്കും

മുംബൈ: നടിയും മോഡലുമായ പ്രത്യുഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ രാഹുൽ രാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. പീഡനം, ഭീഷണിപ്പെടുത്തൽ, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. നടനും നിർമാതാവുമാണ് രാഹുൽ രാജ് സിംഗ്. പ്രത്യുഷയുടെ അമ്മ സോമ, കൂട്ടുകാർ എന്നിവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.

പ്രത്യുഷയുടെ അമ്മ സോമ ഇന്നു ബംഗർ നഗർ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. കേസിൽ ഇതുവരെ 12 പേരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രത്യുഷയുടെ സുഹൃത്തുക്കൾ നൽകിയ മൊഴി രാഹുലിനെതിരാണ്. രാഹുലുമായുള്ള പ്രത്യുഷയുടെ ബന്ധം കുഴപ്പത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ മൊഴി നൽകി. രാഹുൽ സ്ഥിരമായി പ്രത്യുഷയെ മർദിക്കാറുണ്ടായിരുന്നു. ഒരിക്കൽ പരസ്യമായി രാഹുൽ പ്രത്യുഷയെ അടിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ മൊഴി നൽകി.

രാഹുൽ ഇന്നലെ മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. വൈകാതെ രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് കേൾക്കുന്ന വാർത്തകൾ. ഏപ്രിൽ ഒന്നിനാണ് ഗോർഗോണിലെ സ്വന്തം താമസസ്ഥലത്ത് പ്രത്യുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News