ദുബായ്ക്കു പിന്നാലെ ഷാർജയിലും ഇനിമുതൽ എയർപോർട്ട് ഫീ; യാത്രക്കാർ നൽകേണ്ടത് 35 ദിർഹം

ഷാർജ: ദുബായ്ക്കു പിന്നാലെ ഷാർജയിലും ഇനിമുതൽ എയർപോർട്ട് യൂസേഴ്‌സ് ഫീ നൽകണം. ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ഇനിമുതൽ യൂസേഴ്‌സ് ഫീ ആയി 35 ദിർഹം നൽകണം. ഷാർജ ഉപഭരണാധികാരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് യാത്രക്കാരിൽ നിന്ന് യൂസേഴ്‌സ് ഫീ ഈടാക്കാൻ തീരുമാനിച്ചത്. മാർച്ച് 30 മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും യൂസേഴ്‌സ് ഫീ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

ഷാർജയിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ഫീ നൽകണമെന്നാണ് നിയമം. എന്നാൽ, രണ്ടുവയസിൽ താഴെയുള്ള കുട്ടികളെയും വിമാന ജീവനക്കാരെയും യൂസേഴ്‌സ് ഫീയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോകത്താകമാനം വിമാനത്താവളങ്ങളിൽ യൂസേഴ്‌സ് ഫീ ഈടാക്കുന്നുണ്ടെങ്കിലും ദുബായ്, ഷാർജ വിമാനത്താവളങ്ങളുടെ തീരുമാനത്തിൽ ഒരു പ്രത്യേകതയുണ്ട്.

ഇവിടങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസായ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണിതെന്നത് ശ്രദ്ധേയമാണ്. നിലവിൽ എണ്ണവില ബാരലിന് 40 ഡോളറാണ്. ചാർജ് കുറവുള്ള എയർ അറേബ്യയുടെ ആസ്ഥാനമാണ് ഷാർജ എയർപോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News