ഡബിൾ ഹോഴ്‌സ് മൾട്ടി ഗ്രെയിൻ ഫ്ളേക്‌സ് വിപണിയിൽ

തൃശ്ശൂർ: പ്രമുഖ ഭക്ഷ്യോത്പാദകരായ മഞ്ഞിലാസ് ഡബിൾഹോഴ്‌സ് പുതിയ ഉത്പന്നമായ മൾട്ടി ഗ്രെയിൻ ഫ്ളേക്‌സ് പുറത്തിറക്കി. മഞ്ഞിലാസ് ബ്രാൻഡ് അംബാസഡർ നടി ശോഭനയാണ് മൾട്ടി ഗ്രെയിൻ ഫ്ളേക്‌സ് പുറത്തിറക്കിയത്. ഉന്നത ഗുണമേൻമയുള്ള ചോളം, റാഗി, ഗോതമ്പ് എന്നിവ ചേർത്താണ് പുതിയ ഉത്പന്നം വിപണിയിൽ എത്തിക്കുന്നതെന്ന് മഞ്ഞിലാസ് ചെയർമാൻ സജീവ് മഞ്ഞില അറിയിച്ചു. മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിനോദ് മഞ്ഞില, ഡയറക്ടർ സന്തോഷ് മഞ്ഞില തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ നെല്ലിക്കുന്നിൽ തുറന്ന ഡബിൾഹോഴ്‌സ് കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനവും നടി ശോഭന നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News