ഓസ്റ്റിൻ: അനുവാദമില്ലാതെ ജ്യൂസ് എടുത്തു കുടിച്ചു എന്ന കാരണം പറഞ്ഞ് നാലുവയസുകാരിയെ മർദിച്ചു കൊന്ന കേസിൽ അമ്മയും കാമുകനും പിടിയിലായി. വടക്കൻ ടെക്‌സാസിലാണ് സംഭവം. 30 കാരിയായ ജെറി ഖുസേദ, 34 കാരനായ കാമുകൻ ചാൾസ് പിഫറും ചേർന്നാണ് പിഞ്ചുകുഞ്ഞിനെ ക്രൂരമായി അടിച്ചു കൊന്നത്. ജെറിയുടെ ഇളയമകനായി തയ്യാറാക്കിയ ജ്യൂസ് അനുവാദമില്ലാതെ കുടിച്ചതിനാണ് ലെയ്‌ലിയാനയെ അടിച്ചു കൊന്നത്.
ഗ്രാൻഡ്പ്രയറിലെ വീട്ടിൽ വച്ചാണ് സംഭവം ഉണ്ടായത്. ഇളയ മകനായി ജെറി തയ്യാറാക്കിയ ജ്യൂസ് ലെയ്‌ലിയാന എടുത്ത് കുടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ചാൾസ്, കുട്ടിയെ ബെൽറ്റ് കൊണ്ടും മുളങ്കമ്പു കൊണ്ടും ക്രൂരമായി മർദിച്ചു. തുടർന്ന് വെള്ളമോ ഭക്ഷണമോ നൽകാതെ കുട്ടിയെ ക്ലോസറ്റിൽ കെട്ടിയിട്ടു. ഇതേതുടർന്ന് കുട്ടി മരിക്കുകയായിരുന്നു. എന്നാൽ, കുട്ടി കുളിമുറിയിൽ കാൽവഴുതി വീണ് മരിക്കുകയായിരുന്നെന്നാണ് ഇരുവരും പൊലീസിനോടു പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here