മുംബൈ: വീടുകളില്‍നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് നടിയും മോഡലുമായ രാഖി സാവന്ത്. സീലിംഗ് പാന്‍ കാണുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയുണ്ടാക്കുമെന്നും രാഖി സാവന്ത് പറഞ്ഞു. വീടുകളില്‍നിന്ന് ഫാന്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഖി തന്റെ ആവശ്യം ഉന്നയിച്ചത്.
സീലിംഗ് ഫാനിന് പകരം കൂളറോ എയര്‍ കണ്ടീഷണറോ ഉപയോഗിക്കണം. ഫാന്‍ സുഖകരമായ ജീവിത സാഹചര്യമൊരുക്കുന്നതിന് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഫാന്‍ കാണുമ്പോള്‍ മരിച്ചവരെ ഓര്‍ക്കുന്നതിന് വേണ്ടിയല്ല. നമ്മള്‍ എന്ത് ചെയ്യണമെന്ന് നാം തീരുമാനിക്കണമെന്നും രാഖി സാവന്ത് പറഞ്ഞു.
WATCH: Rakhi Sawant demands ceiling fans be banned in all houses, says this is what people use to commit suicidehttps://t.co/fxYPLouh5I
— ANI (@ANI_news) April 5, 2016
നമ്മുടെ മക്കളും മരുമക്കളും എല്ലാം ആത്മഹത്യയ്ക്ക് വഴി തേടുന്നത് സീലിംഗ് ഫാന്‍ വഴിയാണ്. സീലിംഗ് ഫാന്‍ നിരോധിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. എല്ലാ വീടുകളില്‍നിന്നും സീലിംഗ് പാന്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു. പ്രത്യുഷയുടെ ആത്മഹത്യ ചലച്ചിത്രരംഗത്ത് നില്‍ക്കുന്ന താനടക്കമുള്ളവരെ ബാധിച്ചുവെന്നും രാഴി പറഞ്ഞു. രാഖി മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചതായി കണ്ടില്ല. എന്നാല്‍ കാമുകനായ രാഹുല്‍ രാജ് സിംഗിനെപ്പറ്റി ആലോചിച്ച് വിഷമിച്ചിരുന്നു എന്നും രാഖി സാവന്ത് പറഞ്ഞു.
പ്രത്യുഷ ബാനര്‍ജിയുടെ സുഹൃത്തുക്കളായ കമ്യ, ശശാങ്ക് വ്യാസ്, ലീന ഡയസ്, വികാസ് ഗുപ്ത എന്നിവര്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രത്യുളയുടെ മരണത്തില്‍ ദുരൂഹമായത് എന്തൊക്കെയോ സംഭവിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. ഇതിന് പിന്നാലെയാണ് രാഖി സാവന്തിന്റെ വാര്‍ത്താ സമ്മേളനവും കണ്ടെത്തലുകളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here