ചെയ്ത കാര്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റമാണ് രാഷ്ട്രീയക്കാരന് വേണ്ടതെന്ന് മുകേഷ്; നടന്‍മാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റില്ല; കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ വരേണ്ടത് അനിവാര്യം

കൊല്ലം: സത്യസന്ധമായിട്ട് ചെയ്ത കാര്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റമാണ് രാഷ്ട്രീയക്കാരന് വേണ്ടതെന്ന് നടന്‍ മുകേഷ്. രാത്രിയില്‍ വിളിച്ച് ഉപദ്രവിച്ച ആരാധകനെ ശകാരിച്ചത് താന്‍ തന്നെയാണ്. അത്തരത്തില്‍ ശല്യപ്പെടുത്തിയാല്‍ ആരായാലും ഇനിയും അങ്ങനെ പ്രതികരിക്കുമെന്നും മുകേഷ് പറഞ്ഞു. ചെയ്തത് എന്തായാലും അത് ഏറ്റു പറയാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും മുകേഷ് പറഞ്ഞു.

കൊല്ലം പ്രസ് ക്ലബിന്റെ ജനസഭ സംവാദത്തില്‍ മുകേഷിനൊപ്പം ജഗദീഷം പങ്കെടുത്തു. പരസ്പരം രാഷ്ട്രീയമായി പഴി പറയാനില്ലെന്നും സൗഹൃദ സംഭാഷണമാണ് സംവാദം കൊണ്ട് ലക്ഷ്യമിട്ടതെന്നും ഇരുവരും വ്യക്തമാക്കി. നടന്‍മാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്നും കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും മുകേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News