ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആറ്റ്‌ലി ചിത്രം ‘തെരി’യുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഒരു മിനിറ്റും അഞ്ച് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗാന-ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് ആണുള്ളത്.
രാജാറാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് തെറി. സാമന്തയും എമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍. ജിവി പ്രകാശ് കുമാറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വിജയ് ബാബു, സാന്ദ്രാ തോമസിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായി വാങ്ങിയിരുന്നു. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മൂന്ന് വേഷങ്ങളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജോസഫ് കുരുവിള, വിജയ്കുമാര്‍, ധാര്‍മ്മേശ്വര്‍ എന്നീ കഥപാത്രങ്ങളായാണ് വിജയ് എത്തുക. അതില്‍ ഒന്ന് പൊലീസ് വേഷമാണ്. ജോസഫ് കുരുവിള എന്ന കഥാപാത്രം മലയാളിയാണെന്നാണ് അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വിജയ്‌യുടെ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ കോട്ടയമാണ്, സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് മലയാളത്തിലാണ്, ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സിന്റെ രജിസ്‌ട്രേഷനും കോട്ടയമാണ് ഇത്രയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസഫ് കുരുവിള എന്ന കഥാപാത്രം മലയാളിയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here