ശ്രീനഗര്‍: ശ്രീനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ വീണ്ടും സംഘര്‍ഷം. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫിനെ നിയോഗിച്ചു.
പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിന് പുറത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സമാധാനപരമായി നടത്തിയ പ്രതിഷേധപ്രകടനത്തിനെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഹോസ്റ്റലിലടക്കം കയറി പൊലീസ് തങ്ങളെ മര്‍ദ്ദിച്ചതായാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
അതേസമയം, വിദ്യാര്‍ത്ഥികള്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ലാത്തിചാര്‍ജ്ജ് നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. വിഷയം ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ചര്‍ച്ച ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ അറിയിച്ചു.
Spoke to J&K CM Mehbooba Mufti ji regarding the situation in NIT Srinagar. She has assured me to look into the issue &take immediate action
— Rajnath Singh (@BJPRajnathSingh) April 5, 2016
ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടപ്പോള്‍ ഒരു വിഭാഗം കാശ്മീരി വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇത് മറ്റു ചില വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. തുടര്‍ന്ന് എന്‍.ഐ.ടി അടച്ചിടുകയും ചെയ്തിരുന്നു. ഇന്നലെയാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here