പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്‍കിയ പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍; കൊലപാതകമാണെന്ന് സംശയം

കാലിഫോര്‍ണിയ: പ്രശസ്ത പോണ്‍ താരം നടിയായിരുന്ന അംബര്‍ റെയ്‌ന (31) മരിച്ച നിലയില്‍. ലോസ്ഏഞ്ചല്‍സിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അംബറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ മരണം സംഭവിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

പോണ്‍ താരമായ ജെയിംസ് ഡീന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അംബര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയിംസ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തു വന്ന പത്ത് നടിമാരില്‍ ഒരാളാണ് അംബര്‍. ലൈംഗിക രംഗം ചിത്രീകരിക്കുന്നതിനിടെ ജെയിംസ് തന്നെ ചീത്ത വിളിച്ച് ബലാല്‍ക്കാരമായി ബന്ധപ്പെട്ടുവെന്നും അത് തനിക്ക് രക്തസ്രാവത്തിന് കാരണമായെന്നുമാണ് അംബറിന്റെ ആരോപണം.

കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കൂയെന്നും പൊലീസ് അറിയിച്ചു. പത്ത് വര്‍ഷമായി പോണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് അംബര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News