കള്ളപ്പണക്കാരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും; വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍; ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ജോര്‍ജ്

ദില്ലി: പനാമയില്‍ വ്യാജ കമ്പനിയുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും. 12 വര്‍ഷമായി സിംഗപൂരില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. മൊസാക് ഫൊന്‍സെകയിലെ രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്നാണ് ജോര്‍ജ് മാത്യുവിന്റെ വിശദീകരണം. പുതിയ കമ്പനികള്‍ രൂപീകരിക്കാന്‍ സഹായം നല്‍കുന്ന സ്ഥാപനം ജോര്‍ജ് സിംഗപ്പൂരില്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ഇടപാടുകാരില്‍ ഉള്‍പ്പെട്ടവയാണ് ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡുകളിലെ സ്ഥാപനങ്ങളെന്നും ജോര്‍ജ് ന്യായീകരിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി. ആദ്യം പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെ.പി. സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News