ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; അജ്ഞാതസംഘത്തിന്റെ പിടിയിലുള്ളത് പേരാമ്പ്ര സ്വദേശി റെജി ജോസഫ്; വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍

ട്രിപ്പോളി: ആഭ്യന്തരയുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്ന ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. പേരാമ്പ്ര ചെമ്പ്രയിലെ കോളോത്തുവയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെയാണ് തട്ടിക്കൊണ്ടുപോയത്. റെജിയ്‌ക്കൊപ്പം മൂന്നു ലിബിയക്കാരെയും സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

സി.ആര്‍.എ (സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി)യുടെ പ്രോജക്ട് ഉദ്യോഗസ്ഥനാണ് റെജി. ട്രിപ്പോളിയിലെ ജോലി സ്ഥലത്തുനിന്നാണ് റെജിയെ തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. മാര്‍ച്ച് 31നാണ് റെജി അവസാനമായി ഭാര്യ ഷീജയോട് സംസാരിച്ചത്. റെജി ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍ എന്നിവര്‍ മുഖേന ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

2007ലാണ് ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്ന് 2010ല്‍ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് 2014ല്‍ റെജിയും കുടുംബവും ലിബിയയിലേക്ക് പോയി. ട്രിപ്പോളിയില്‍ നഴ്‌സാണ് ഭാര്യ ഷീജ. ജാനിയ, ജോയ്‌ന, ജോസിയ എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News