സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമായ വണ്‍ നൈറ്റ് സ്റ്റാന്‍ഡിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. സണ്ണിയുടെ ഗ്ലാമര്‍ രംഗങ്ങള്‍ തന്നെയാണ് ഈ ഗാനത്തിന്റെയും പ്രധാന പ്രത്യേകത. നായകന്‍ തനുജ് വിര്‍വാണിയും ഗാനരംഗത്തില്‍ സണ്ണിക്കൊപ്പം എത്തുന്നുണ്ട്.
ഉര്‍വില്‍ എന്ന കഥാപാത്രത്തെയാണ് തനുജ് അവതരിപ്പിക്കുന്നത്. സെലെന എന്ന കഥാപാത്രമായാണ് സണ്ണി എത്തുന്നത്. ഒരു രാത്രിയില്‍ ഇരുവര്‍ക്കും ഇടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സണ്ണി ലിയോണ്‍ ചൂടന്‍ വേഷവുമായി എത്തുന്നത്.
ജാസ്മിന്‍ മോസെസ് ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്‌പെന്‍സ് ത്രില്ലറായ ചിത്രം ഏപ്രില്‍ 22ന് തിയേറ്ററുകളിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here