മദ്യനിരോധനം പ്രായോഗികമല്ലെന്ന് പിണറായി വിജയൻ; മദ്യവർജനമാണ് എൽഡിഎഫ് നയം; മദ്യം നിരോധിക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും

കോഴിക്കോട്: സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. മദ്യവർജനമാണ് എൽഡിഎഫിന്റെ നയം. മദ്യവർജനത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടു വരുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. മദ്യനിരോധനം പ്രായോഗികമല്ലെന്ന് ഇതിനു മുമ്പു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മദ്യം നിരോധിക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും. ഇത് നമ്മുടെ സംസ്ഥാനത്ത് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഒരിക്കൽ കേരളത്തിൽ മദ്യം പാടെ നിരോധിച്ചിരുന്നു. അന്നു കള്ളവാറ്റിന്റെ കെടുതികൾ സംസ്ഥാനത്താകമാനം നമ്മൾ അനുഭവിച്ചു. മദ്യം നിരോധിച്ച സ്ഥലങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമല്ലോ. അവിടെയൊക്കെ എങ്ങനെയാണ് മദ്യം ലഭിക്കുന്നതെന്നും അറിയാം. ഉമ്മൻചാണ്ടി സർക്കാർ അടിമുടി അഴിമതിയാണ്. ഇക്കാര്യം കോൺഗ്രസ് കേന്ദ്രനേതൃത്വം പോലും അംഗീകരിച്ചെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here