വാഹനാപകടത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് രക്ഷകനായി സൂര്യ; ആശുപത്രിയിലെ പണമടച്ചതും താരം

വാഹനാപകടത്തില്‍പ്പെട്ട ദമ്പതികളെ സഹായിച്ച് തമിഴ് താരം സൂര്യ. സിങ്കം ത്രിയുടെ ചിത്രീകരണം കഴിഞ്ഞ് കാറില്‍ മടങ്ങവെയാണ് റോഡില്‍ ഒരു അപകടം നടന്നത് താരത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ താരം കാറില്‍ നിന്ന് ഇറങ്ങി അപകട സ്ഥലത്ത് എത്തി. അപകടത്തില്‍ പെട്ട ദമ്പതികളെ തന്റെ കാറില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സൂര്യ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ആന്ധ്രയിലെ മഡനപള്ളിയലായിരുന്നു സംഭവം.

ആശുപത്രി ചിലവുകളെക്കുറിച്ച് വിഷമിക്കേണ്ടെന്നും ആ പണം താന്‍ അടച്ചോളാമെന്നും സൂര്യ യുവതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാറിന് പിന്നാലെ എത്തിയ പ്രൊഡക്ഷന്‍ വാനിലാണ് അദ്ദേഹം പിന്നീട് ഹോട്ടലിലേക്ക് തിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here