തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ കോടതിയിലേക്ക്; സൗജന്യ അരിവിതരണം തടഞ്ഞതിനെതിരെ നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സർക്കാർ നിയമനടപടിക്കൊരുങ്ങുന്നു. സൗജന്യ അരിവിതരണം തടഞ്ഞ കമ്മീഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ സർക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ചു. മന്ത്രിസഭായോഗത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

സംസ്ഥാന സർക്കാരിന്റെ സൗജന്യ അരിവിതരണ പദ്ധതി പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവച്ചിരുന്നു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് പെരുമാറ്റചട്ടം നിലവിൽ വന്ന ശേഷമാണ് സർക്കാർ തീരുമാനം ഉണ്ടായതെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ സർക്കാർ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിരുന്നെന്ന് സർക്കാർ കമ്മീഷനെ അറിയിച്ചിരുന്നു. ഇക്കാര്യം തന്നെ കോടതിയിലും സർക്കാർ ചൂണ്ടിക്കാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News