ഹോപ് പ്ലാന്റേഷന് മിച്ചഭൂമി നല്‍കിയ വിവാദ ഉത്തരവും സര്‍ക്കാര്‍ റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്; തീരുമാനം സ്വാഗതാര്‍ഹമെന്ന് സുധീരനും പ്രതാപനും

തിരുവനന്തപുരം: പീരുമേട് ഹോപ് പ്ലാന്റേഷന് മിച്ചഭൂമി അനുവദിച്ച് നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്ന് കണ്ടെത്തിയതിലെ 750 ഏക്കര്‍ ഭൂമിയാണ് ഹോപ് പ്ലാന്റേഷന് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വി.എം സുധീരന്റെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ഹോപ് പ്ലാന്റേഷനെ സഹായിക്കാന്‍ മാത്രമുള്ളതാണെന്നും റദ്ദാക്കണമെന്നും കാണിച്ച് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here