ദേശീയ ഗെയിംസില്‍ വാട്ടര്‍ബോട്ടില്‍ വാങ്ങിയതില്‍ വരെ സര്‍ക്കാര്‍ അഴിമതി നടത്തി; ഗെയിംസിനായി വാങ്ങിയ എസികള്‍ കാണാനില്ല; റണ്‍ കേരള റണ്ണിലും കോടികളുടെ ക്രമക്കേട്

കൊച്ചി: ദേശീയ ഗെയിംസില്‍ കോടികളുടെ അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ട്. സ്‌റ്റേഡിയം നിര്‍മ്മാണം മുതല്‍ വാട്ടര്‍ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍ കേരള റണ്ണിന്റെ നടത്തിപ്പില്‍ 10 കോടികളുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗെയിംസിനായി വാങ്ങിയ 960 എസികള്‍ അപ്രത്യക്ഷമായി. വേദികളുടെ നിര്‍മാണത്തിലും പുനരുദ്ധാരണത്തിലും 2.18 കോടി രൂപ നഷ്ടവും 10.37 കോടി രൂപയുടെ പാഴ്‌ചെലവും 5.06 കോടി രൂപയുടെ അധികച്ചെലവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപകരണങ്ങള്‍ സമാഹരിക്കുന്നതില്‍ 1.13 കോടി രൂപയുടെ അധിക ചെലവും രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4.09 കോടി രൂപയുടെ അധിക ചെലവും, 1.15 കോടി രൂപയുടെ നഷ്ടവും 61 ലക്ഷം രൂപയുടെ പാഴ്‌ചെലവുമാണ് ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ടുണ്ടായത്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കു കുറഞ്ഞ നിരക്കിലുള്ള ടെന്‍ഡര്‍ നിരസിച്ചതും 11.43 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 10 കോടി രൂപയുടെ ക്രമകേടാണ് റണ്‍ കേരള റണ്‍ നടത്തിപ്പിലുണ്ടായത്. വെള്ളയമ്പലത്തെ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മാണത്തിനായി ചെലവഴിച്ച എട്ടു കോടിയും, ടെന്നീസ് ക്ലബിനായി മുടക്കിയ 1.50 കോടിയും നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here