പ്രസവത്തിന് ശേഷം ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സ്ത്രീകളോട് കനിഹ; ‘ആ പാടുകളില്‍ അഭിമാനിക്കുന്നു; നിങ്ങള്‍ ശരീരത്തെ സ്‌നേഹിക്കൂ’

പ്രസവത്തിന് ശേഷം ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ സ്ത്രീകള്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്കെതിരെ നടി കനിഹ. ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ക്ക് എതിരാണ് താനെന്നും അത് പ്രകൃതിദത്തമല്ലെന്നും കനിഹ പറയുന്നു. സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയകള്‍ ശരീരത്തിന് ദോഷം ചെയ്യുമെന്ന് കനിഹ പറയുന്നു.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാഷന്‍ ഷോയുടെ ഭാഗമായി റാംപില്‍ നടന്നിരുന്നു. കറുത്ത ലെഹങ്കയാണ് ഞാന്‍ അണിഞ്ഞിരുന്നത്. അന്ന് മൂന്നുവയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ എന്റെ വയറിന് ഒരു മോഡലിന്റെ ആകൃതിയോ സൗന്ദര്യമോ ഉണ്ടായിരുന്നില്ല. എന്നാലും പ്രസവാനന്തരം വയറിലുണ്ടായ പാടുകള്‍ മേയ്ക്ക്അപ് കൊണ്ട് മറയ്ക്കുവാന്‍ ശ്രമിച്ചില്ല. അത് മറയ്ക്കാതെ തന്നെ റാംപിലൂടെ നടന്നു. പതിവുപോലെ എന്റെ ഈ പ്രവര്‍ത്തി പലരെയും ചൊടിപ്പിച്ചു. അന്ന് പലരും എനിക്ക് മോശം സന്ദേശങ്ങളയച്ചു. എന്നാല്‍ ഞാന്‍ അതിനെയൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. കാരണം, ആ പാടുകളില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിന് അതിന്റേതായ കഥകളുണ്ട്. ‘-കനിഹ പറയുന്നു.

‘അതിനാല്‍ എല്ലാ അമ്മമാരോടും ഞാന്‍ പറയുന്നു. നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കൂ. ഇത് സ്‌നേഹത്തിന്റെ പാടുകളാണ്. അത് മാറ്റണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്, എന്നാല്‍ ഒരിക്കലും അതില്‍ വിഷമിക്കരുത് ‘-കനിഹ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News