കോണ്ടവും ഡയപ്പറും പാഡുകളും ഡിസ്‌പോസ് ചെയ്യാൻ ഇനി പ്രത്യേക പൗച്ചുകൾ; ഡിസ്‌പോസൽ റാപ്പറുകൾ ഇവയ്‌ക്കൊപ്പം നൽകണമെന്ന് പരിസ്ഥിതി മന്ത്രാലയം

ദില്ലി: ഉപയോഗശേഷം കോണ്ടം, ഡയപ്പർ, സാനിറ്ററി നാപ്കിൻ എന്നിവ സുരക്ഷിതമായി ഡിസ്‌പോസ് ചെയ്യാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. ഈ സാധനങ്ങൾ വാങ്ങുമ്പോൾ അവയ്‌ക്കൊപ്പം ഡിസ്‌പോസ് ചെയ്യുന്നതിനുള്ള പ്രത്യേക പൗച്ചുകളും നൽകണമെന്ന് നിർമാതാക്കൾക്ക് മന്ത്രാലയം നിർദേശിച്ചു. മന്ത്രാലയത്തിന്റെ പുതിയ മാലിന്യ നിർമാർജന പരിപാടിയുടെ ഭാഗമായാണ് പുതിയ നിർദേശം വച്ചത്. ഇവ കാര്യക്ഷമമായി പൊതിഞ്ഞ് ഡിസ്‌പോസ് ചെയ്തില്ലെങ്കിൽ ചിലർ ഇത് വീണ്ടും പെറുക്കിയെടുത്ത് വിൽപന നടത്താൻ സാധ്യതയുണ്ടെന്നു കണ്ടതിനെ തുടർന്നാണിത്.

പുതിയ നിയമപ്രകാരം പാഡുകളും കോണ്ടം, നാപ്കിൻ എന്നിവ നിർമിക്കുന്നവരും മാർക്കറ്റിംഗ് കമ്പനികളും കാര്യക്ഷമമായ ഡിസ്‌പോസലിനെ സംബന്ധിച്ച് ആളുകൾക്ക് വേണ്ടത്ര ബോധവത്കരണം നടത്തും. ഈ പൗച്ചുകളുടെ മോഡലുകളും എങ്ങനെ വേണമെന്നതും പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി കൺസപ്റ്റിനു കീഴിലാണ് തീരുമാനിക്കുന്നത്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി ടവലുകൾ, നാപ്കിനുകൾ, ടാംപൺ, കോണ്ടം എന്നിവ കംപ്രൈസ് ചെയ്യുന്നതിനെയാണ് സാനിറ്ററി വേസ്റ്റ് എന്ന നിയമത്തിൽ പെടുത്തിയിരിക്കുന്നത്.

തദ്ദേശ ഭരണസ്ഥാപനങ്ങൾക്കാണ് പുതിയ നിയമം ഏർപ്പെടുത്താൻ അധികാരം നൽകുന്നത്. വലിയതോതിൽ മാലിന്യം ഉണ്ടാക്കുന്നവരിൽ നിന്ന് യൂസർ ഫീ ഏർപ്പെടുത്താനും ഈ ഭരണകേന്ദ്രങ്ങൾക്ക് അധികാരമുണ്ടായിരിക്കും. കൃത്യമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. ടൗൺഷിപ്പുകൾ, ഹൗസിംഗ് കോളനികൾ, സ്ഥാപനങ്ങൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ എന്നിവയാണ് ഏറ്റവുമധികം മാലിന്യം സൃഷ്ടിക്കപ്പെടുന്ന സ്ഥലങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News