ഇയർഫോണുകൾ ഒരിക്കലും മറ്റൊരാളുമായി ഷെയർ ചെയ്യരുത്; കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്

യാത്രയിലായാലും മറ്റും ചിലപ്പോൾ ഇയർഫോൺ എടുക്കാൻ മറക്കും. അപ്പോൾ പാട്ടുകേൾക്കാൻ ചിലപ്പോൾ സുഹൃത്തിന്റെ ഇയർഫോൺ നിങ്ങൾ ആവശ്യപ്പെട്ടേക്കാം. എന്നാൽ, ഒന്നു പറഞ്ഞോട്ടെ. ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. മറ്റൊരാളുമായി ഒരിക്കലും ഇയർഫോണുകൾ ഷെയർ ചെയ്യുകയോ അവരുടെ ഇയർഫോൺ നിങ്ങൾ വാങ്ങി ഉപയോഗിക്കുകയോ ചെയ്യരുത്. കാരണം, അത് നിങ്ങളുടെ ആരോഗ്യം അപകടത്തിലാക്കും. ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളതിനാലാണിത്.

ഈ ബാക്ടീരിയകൾ ഇയർഫോൺ ഷെയർ ചെയ്യുമ്പോൾ അവയോടൊപ്പം സഞ്ചരിക്കുകയും അത് നിങ്ങൾക്ക് അപകടകരമായിത്തീരുകയും ചെയ്യും. ഇയർഫോണുകൾ ഷെയർ ചെയ്യുമ്പോൾ ചെവിയിലെ ചെപ്പികളെയും അതിലെ ബാക്ടീരിയകളെയും ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിനും ഇത് കാരണമാകുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്യൂഡോണോമസ്, സ്റ്റഫിലോകോക്കസ് എന്നീ ബാക്ടീരിയകളാണ് ചെവിയിലെ മാലിന്യത്തിൽ അടങ്ങിയിരിക്കുന്നത്.

എല്ലാവരുടെയും ചെവിയിലെ ചെപ്പിയിൽ ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. എന്നാൽ, അവർക്ക് ഇത് ആ സമയങ്ങളിൽ ദോഷമുണ്ടാക്കില്ല. പക്ഷേ, എന്നാൽ, പുതിയ ബാക്ടീരിയകൾ ശരീരത്തിലേക്ക് പ്രവേശിക്കുകയോ മറ്റോ ചെയ്യുമ്പോൾ ഇതിന്റെ എണ്ണം കൂടുകയും അത് വലിയ പ്രശ്‌നമാകുകയും ചെയ്യുന്നു. ഇത് ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇത് ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് സ്‌കിൻ ഇൻഫെക്ഷനും കാരണമാകും.

അതുകൊണ്ട് ഇയർഫോൺ സുഹൃത്തുക്കളുടേതായാലും സഹോദരങ്ങളുടേതായാലും ഒരു കാരണവശാലും പരസ്പരം ഷെയർ ചെയ്യരുത്. കൂടാതെ ചെവി സ്ഥിരമായി വൃത്തിയാക്കാൻ മറക്കരുതെന്ന ഉപദേശം കൂടി നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News