ബിജെപിയിലോ ബിഡിജെഎസിലോ ചേരില്ലെന്ന് സികെ ജാനു; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും; എന്‍ഡിഎയുമായി സഹകരിക്കും

ആലപ്പുഴ: സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നത് കൊണ്ട് ബിജെപിയിലോ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിലോ ചേരില്ലെന്ന് സികെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ഡിഎയുമായി സഹകരിക്കുകയെന്നും ജാനു പറഞ്ഞു. രാവിലെ സി.കെ ജാനു വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ മുന്നണിയുടെ പേരില്‍ ജാനു മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജാനു മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് നേതാവായ വെള്ളാപ്പള്ളി നടേശനുമായി സി.കെ ജാനു കൂടിക്കാഴ്ച നടത്തിയത്.

സികെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഗീതാനന്ദന്‍, മേധാ പട്ക്കര്‍ അടക്കമുളളവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ബിജെപിയിലോ ബിഡിജെഎസിലോ ചേര്‍ന്നാല്‍ ജാനുവിന് ആരുടെയും പിന്തുണ ഉണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്നാണ് ഗീതാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News