ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്തിയാൽ എന്തുചെയ്യണം? ഭാര്യമാർക്കായി അഭിഭാഷകയുടെ സൂപ്പർ ഉപദേശം

കുവൈത്ത് സിറ്റി: ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ എന്തുചെയ്യും? ഒരുപക്ഷേ ചിലർ കുറേ കരയും. അതല്ലെങ്കിൽ വഴക്കുണ്ടാക്കും. അടിയുണ്ടാക്കും. കൂടിവന്നാൽ ചിലപ്പോൾ വിവാഹമോചനവും നടന്നേക്കാം. എന്നാൽ, ഇനി അതൊന്നും വേണ്ടെന്നാണ് കുവൈത്തിലെ ഒരു അഭിഭാഷക സ്ത്രീകൾക്ക് ഉപദേശം നൽകിയത്. വിവാഹശേഷം ഭർത്താവ് മറ്റു സ്ത്രീകളെ തേടി പോയാൽ കരയാനോ അയാളെ കൊല്ലാനോ നിൽക്കേണ്ടെന്നാണ് അഭിഭാഷക പറയുന്നത്. പിന്നെ എന്ത് ചെയ്യണമെന്നു ചോദിച്ചാൽ…

അഭിഭാഷക നൽകിയ ഉപദേശം ഇങ്ങനെ. ഭർത്താവിന്റെ പണം കൈക്കലാക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുക. കിട്ടാവുന്നതിൽ ഏറ്റവും മികച്ച കോസ്‌മെറ്റിക് സർജറി ചെയ്ത് സുന്ദരിയായി തിരിച്ചെത്തുക. അല്ലാതെ വേലിചാടുന്ന ഭർത്താവിനെ തല്ലിച്ചതച്ചിട്ട് എന്തുകാര്യം എന്നാണ് അഭിഭാഷക ഉപദേശിക്കുന്നത്. ഇനി ഭർത്താവിനെ കൊല്ലാമെന്നാണ് കരുതുന്നതെങ്കിൽ വെറുതെ ജയിലിൽ കിടന്ന് ജീവിതം തീർക്കേണ്ടി വരുമെന്നും ഓർമപ്പെടുത്തിയാണ് അഭിഭാഷക ഉപദേശം അവസാനിപ്പിച്ചത്.

എന്തായാലും അഭിഭാഷകയുടെ ഉപദേശം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒട്ടേറെ സ്ത്രീകൾ അഭിഭാഷകയ്ക്ക് പിന്തുണയുമായി എത്തിയപ്പോൾ പുരുഷൻമാർ പക്ഷേ അവരെ പരിഹസിക്കുകയാണ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here