വോട്ടഭ്യര്‍ത്ഥിച്ച് കാവ്യമാധവനും; വോട്ട് പിടിക്കുന്നത് ആര്‍ക്ക് വേണ്ടിയെന്ന് അറിയേണ്ടേ?

കാസര്‍ഗോഡ്: നീലേശ്വരത്ത് വോട്ടഭ്യര്‍ത്ഥനയുമായി നടി കാവ്യമാധവനും. കാവ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കുവേണ്ടിയോ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയോ അല്ല. ജനാധിപത്യ രാജ്യത്ത് എന്തിന് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് കാവ്യ ജനങ്ങള്‍ക്കിടെയിലേക്ക് ഇറങ്ങുന്നത്.

വോട്ട് ചെയ്യുകയെന്നത് പൗരന്റെ കടമയാണെന്നും അത് വളരെ പ്രധാനപ്പെട്ടതാണെന്നുമാണ് കാവ്യയുടെ അഭിപ്രായം. ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും കാവ്യ പറയുന്നു. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

‘ഞാന്‍ വോട്ട് ചെയ്യും, കടമ നിര്‍വഹിക്കും’ എന്നെഴുതിയുള്ള സൈന്‍ബോര്‍ഡില്‍ കാവ്യ ഒപ്പുവച്ചത്തോടെയാണ് ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായത്. ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷനായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, സബ് കളക്ടര്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ടുലക്ഷം പേരാണ് സമ്മതിനാദാവകാശം നിര്‍വഹിക്കാതിരുന്നത്. ഈ അവസ്ഥ മാറാനാണ് ജില്ലാ ഭരണകൂടം ബോധവല്‍ക്കരണ പരിപാടിയി നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News