ഹൈദരാബാദില്‍ ‘ചലോ എച്ച്‌സിയു’ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; 70 പേര്‍ അറസ്റ്റില്‍; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

Chalo-HCU

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ചലോ എച്ച്‌സിയു എന്ന പേരില്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സമരത്തില്‍ പങ്കെടുത്ത 70 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികളെ പൊലിസ് വലിച്ചിഴച്ചാണ് വാനില്‍ കയറ്റിയത്.

രോഹിത് വെമുലയുടെ ദാരുണ മരണത്തിന് ഉത്തരവാദിയായ വിസിയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. രാവിലെ മുതല്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും രാവിലെ 11ഓടെയാണ് മാര്‍ച്ച് തുടങ്ങിയത്. അപ്പാ റാവുവിനും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി മുന്നേറിയ വിദ്യാര്‍ത്ഥികളെ പ്രകോപനമില്ലാതെയാണ് പൊലീസ് തടഞ്ഞത്.

മര്‍ദനത്തിലൂടെ തങ്ങളെ തളര്‍ത്താനാവില്ലെന്നും വിസി അപ്പാറാവു സ്ഥാനം ഒഴിയാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ ഇടത് എംപിമാരടക്കമുള്ളവരെ കഴിഞ്ഞ ദിവസം സര്‍വകലാശാല ഗേറ്റില്‍ തടഞ്ഞതും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News