ചാര്‍ലിക്ക് ശേഷം വീണ്ടും ദുല്‍ഖറും ആര്‍ ഉണ്ണിയും; സംവിധാനം ലാല്‍ ജോസ്

ചാര്‍ലിയുടെ വന്‍വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും ആര്‍ ഉണ്ണിയും വീണ്ടും ഒന്നിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ദുല്‍ഖര്‍ പ്രധാന കഥാപാത്രമാക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്് ഉണ്ണി ആര്‍ ആണ്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് സിനിമാ പ്രമുഖ പ്രൊമോഷണല്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെ സംബന്ധിച്ച് മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ചാര്‍ലിയുടെ നിര്‍മാതാക്കളിലൊരാളായ ഷെബില്‍ ബക്കര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.

നിലവില്‍ ലാല്‍ ജോസ്, മോഹന്‍ലാല്‍ ചിത്രത്തിന്റെയും വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെയും തിരക്കുകളിലാണ്. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കേറിയ ഷെഡ്യുള്‍ കാരണം ലാല്‍ ജോസ് ആദ്യം ദുല്‍ഖര്‍ ചിത്രം ചെയ്യുമെന്നാണ് സൂചന. രാജീവ് രവിയുടെ കമ്മാട്ടിപ്പടം ആണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News