അധ്യാപകരെ അവഹേളിക്കുന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ; പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പാളിനെ അവഹേളിച്ച നടപടിയെ അപലപിച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ

തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളജിലെ പ്രിൻസിപ്പളിനെതിരെയുണ്ടായ പ്രതിഷേധത്തെ അപലപിച്ച് എസ്എഫ്‌ഐ. അധ്യാപകരെ അവഹേളിക്കുന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ എന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിജിൻ എസ്എഫ്‌ഐയുടെ നിലപാട് വ്യക്തമാക്കിയത്. ഇതിനെ എസ്എഫ്‌ഐയുടെ പേരിൽ ചേർത്തുവച്ച് സോഷ്യൽ മീഡിയയിൽ ദുഷ്പ്രചരണങ്ങൾ നടക്കുകയാണ്. എന്നാൽ, ഇതിൽ എസ്എഫ്‌ഐക്ക് ഒരു പങ്കുമില്ലെന്നും വിജിൻ വ്യക്തമാക്കി.

എസ്എഫ്‌ഐ സമരം ചെയ്യുന്നത് ആശയങ്ങളോടാണ്. വ്യക്തികളോടല്ല. എത്ര അഭിപ്രായ വ്യത്യാസമുണ്ടായാലും അധ്യാപകരെ ഏറെ ബഹുമാനത്തോടെ മാത്രമാണ് എസ്എഫ്‌ഐ സമീപിച്ചിട്ടുള്ളത്. ഇരുട്ടത്ത് പ്രതീകാത്മക ശവകുടീരം ഉണ്ടാക്കി അധ്യാപികയെ അവഹേളിക്കേണ്ട ആവശ്യം എസ്എഫ്‌ഐക്കില്ല. എസ്എഫ്‌ഐയുടെ പ്രതിഷേധം എന്നും പകൽവെളിച്ചത്തിൽ തന്നെയാണെന്നും വിജിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

ഞങ്ങൾ ഇരുട്ടിന്റെ സന്തതികളല്ല..പാലക്കാട്‌ വിക്ടോറിയ കോളേജ് പ്രിൻസിപ്പാളിനെതിരെയുണ്ടായ പ്രതിഷേധത്തെ SFI അപലപിക്കുന്നു.ഈ…

Posted by M Vijin on Tuesday, April 5, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News