ബാർ കോഴ; വിജിലൻസ് കോടതി നടപടി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മാണി ഹൈക്കോടതിയിൽ

കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണോദ്യോഗസ്ഥനായ എസ്പി ആർ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം പൂർത്തിയാകുന്നതു വരെ വിജിലൻസ് കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നാണ് മാണിയുടെ ആവശ്യം.

സുകേശനും ബാറുടമ ബിജു രമേശും ചേർന്ന് സർക്കാരിനെതിരായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്താൻ സുകേശനാണു പ്രേരിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡിയാണ് സുകേശനെതിരെ അന്വേഷണത്തിനു ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബാർ കോഴക്കേസ് അന്വേഷിച്ച എസ്പി സുകേശൻ, മാണിക്കെതിരെ കുറ്റപത്രം നൽകണമെന്ന് ആദ്യം വസ്തുതാ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കോഴ ചോദിച്ചതിനോ, വാങ്ങിയതിനോ തെളിവില്ലെന്നും കേസ് നിലനിൽക്കില്ലെന്നുമായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോളിന്റെ അഭിപ്രായം. വിജിലൻസ് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ റിപ്പോർട്ടും നിയമോപദേശങ്ങളും കൂടി അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ നിലപാടിൽ എത്തിയത്. എന്നാൽ, മാണി കോഴ വാങ്ങിയതിന് സാഹചര്യത്തെളിവുകൾ ഉണ്ടെന്ന് സുകേശന്റെ വസ്തുതാ റിപ്പോട്ടിൽ പറഞ്ഞിരുന്നത്.

തുടർന്ന്, മാണിക്കെതിരെ തെളിവില്ലാത്തിനാൽ കേസ് അവസാനിപ്പിക്കണമെന്ന അന്തിമ റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബറിൽ എസ്പി കോടതിയിൽ നൽകി. എന്നാൽ, അതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണു മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News