ക്ലബിൽ നഗ്നനൃത്തം കാണാൻ പിതാവ് 9 മാസം പ്രായമുള്ള മകളെ കൊടുംവെയിലത്ത് കാറിൽ പൂട്ടിയിട്ടു പോയി; കരച്ചിൽ യാത്രക്കാർ കേട്ടതു കൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു; അച്ഛനെതിരെ ബാലപീഡനത്തിനു കേസ്

ലോസ് ആഞ്ചലസ്: ക്ലബിൽ നഗ്നനൃത്തം കാണാൻ 9 മാസം പ്രായമുള്ള മകളെ കാറിൽ പൂട്ടിയിട്ടു പോയ അച്ഛനെതിരെ ബാലപീഡനത്തിനു കേസ്. ലോസ് ആഞ്ചലസ് സ്വദേശി ഓവിൻ ഡാർഗിൻ എന്ന 24കാരനെതിരെയാണ് ലോസ് ആഞ്ചലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി കേസെടുത്തത്. ഇയാളെ പിന്നീട് 1 ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടു. കാറിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട വഴിയാത്രക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. ലോസ് ആഞ്ചലസിലെ സിറ്റി ഓഫ് ഇൻഡസ്ട്രി എന്ന ക്ലബിനു സമീപമാണ് സംഭവം. പുരുഷൻമാർക്കായി നഗ്നനൃത്തം അരങ്ങേറുന്ന ക്ലബാണ് ഇത്.

ക്ലബിലെ ജീവനക്കാർ തന്നെയാണ് കാറിൽ കുട്ടിയെ കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ കാറിൽ നിന്ന് പുറത്തെടുത്തു. ഡാർഗിൻ ക്ലബിൽ നിന്ന് പുറത്തുവന്നപ്പോൾ കുഞ്ഞിനെ നൽകാൻ ക്ലബ് ജീവനക്കാർ വിസമ്മതിച്ചു. പിന്നീട് ഇരുവരും തമ്മിൽ തർക്കമായി. പൊലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് ജീവനക്കാർ കുട്ടിയെ വിട്ടു കൊടുക്കാൻ തയ്യാറായത്. കാറിനകത്ത് 25 ഡിഗ്രി ചൂടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുഞ്ഞിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി അമ്മയുടെ കൂടെ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News