ഇതെന്താ അടിയന്തരാവസ്ഥക്കാലമോ; പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പരിചയപ്പെടുത്തി വാര്‍ത്ത നല്‍കിയ കേരള കൗമുദിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പരിചയപ്പെടുത്തി വാര്‍ത്ത നല്‍കിയ കേരള കൗമുദി ദിനപത്രത്തിലെ ലേഖകന് കാരണം കാണിക്കല്‍ നോട്ടീസ്. കോട്ടയം ജില്ലാ കളക്ടര്‍ ആണ് കേരള കൗമുദി കോട്ടയം ലേഖകന്‍ വി ജയകുമാറിന് വിശദീകരണം തേടി നോട്ടീസ് നല്‍കിയത്. പുതുപ്പള്ളിയില്‍ ‘പുതുചരിത്രമെഴുതാന്‍ ജെയ്ക്’ എന്ന വാര്‍ത്തയാണ് നോട്ടീസിന് അടിസ്ഥാനം.

പുതുമുഖ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന കേരള കൗമുദിയുടെ കോളമാണ് ‘പോര്‍ക്കളത്തില്‍ പുതുമുഖം’. ഇ കോളത്തിലാണ് തെരഞ്ഞെടുപ്പ് വാര്‍ത്ത എന്നനിലയില്‍ ആണ് സ്ഥാനാര്‍ത്ഥിയായ ജെയ്കിനെ പരിചയപ്പെടുത്തി ‘പുതുപ്പള്ളിയില്‍ ചരിത്രമെഴുതാന്‍ ജെയ്ക്’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ മൂന്നിന് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് വി ജയകുമാര്‍ ആണ് ബൈ ലെനില്‍ വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ വാര്‍ത്ത നല്‍കിയത്.

ജില്ലയിലെ മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലായിരുന്നു കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസ്. വാര്‍ത്ത പെയ്ഡ് ന്യൂസിന്റെ സ്വഭാവം ഉള്ളതാണ് എന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നുമായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.

എന്നാല്‍ വാര്‍ത്ത പെയ്ഡ് ന്യൂസ് ആണെന്ന ജില്ലാ കളക്ടറുടെ ആക്ഷേപം കേരള കൗമുദി തള്ളി. വാര്‍ത്ത പെയ്ഡ് ന്യൂസ് അല്ലെന്നാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് നോട്ടീസ് എന്നും കളക്ടര്‍ക്ക് മറുപടി നല്‍കിയതായി കേരള കൗമുദി ബ്യൂറോചീഫ് വി ജയകുമാര്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഇത് മാധ്യമസ്വാതന്ത്ര്യത്തിൻമേലുള്ള കൈകടത്തൽ ഇതെങ്ങനെ പെയ്ഡ് ന്യൂസാകും?പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മ…

Posted by V Jayakumar Kaumudi on Wednesday, 6 April 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയാണ് ജെയ്ക് സി തോമസ് മത്സരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുകൂടിയാണ് ജെയ്ക്. പുതുപ്പള്ളിയില്‍ തുടര്‍ച്ചയായ പത്താം തവണയാണ് ഉമ്മന്‍ചാണ്ടി ജനവിധി തേടുന്നത്. 26-ാം വയസിലാണ് ഉമ്മന്‍ചാണ്ടിയും ആദ്യമായി ജനവിധി തേടിയത്. 1980ല്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന എം തോമസിനെ പരാജയപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തുന്നത്. ആദ്യമായി ജനവിധി തേടുന്ന ജെയ്കിനും 26 വയസ് ആണ് പ്രായം. ഇതിലെ കൗതുകം ചേര്‍ത്താണ് ലേഖകന്‍ ജെയ്കിനെ പരിചയപ്പെടുത്തിയത്.

കോട്ടയത്തെ ആപ്പിള്‍ ട്രീ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ വാര്‍ത്ത നല്‍കിയതിന് ദേശാഭിമാനിക്കും ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. ജില്ലാ കളക്ടറുടെ നോട്ടീസിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കളക്ടറുടെ നോട്ടീസ് മാദ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് എന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയുടെ ചട്ടുകമാവുകയാണ് എന്നും ആക്ഷേപമുയരുന്നുണ്ട്.

കോട്ടയത്തെ ജില്ലാ കലക്ടറുടെ ഈ വിശദീകരണം ചോദിക്കൽ കണ്ടാൽ അടിയന്തരാവസ്ഥാ കാലത്ത് പോലും ഇതിനെക്കാൾ മാധ്യമസ്വാതന്ത്ര്യം ഉണ്ട…

Posted by Nirmal Souparnika on Wednesday, 6 April 2016

ഇത് പെയ്ഡ് ആണെത്രേ !…കളക്ടർദ്യേം കാലത്ത് എഴുന്നേറ്റ് ‘മനോരോഗ’മൊക്കെ ഒന്ന് ഓടിച്ച് വായിക്കണം !

Posted by Sudeep J. Salim on Wednesday, 6 April 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News