കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുഡിഎഫ് അവഗണിച്ചുവെന്ന് യാക്കോബായ സഭ. സഭാംഗങ്ങളായവരെ അവഗണിച്ചതില്‍ സഭയ്ക്ക് ശക്തമായ പ്രതിഷേധമുണ്ട്. എല്‍ഡിഎഫ് നേതൃത്വം സഭയ്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാധാന്യം നല്‍കിയെന്നും യാക്കോബായ സഭ അറിയിച്ചു. സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയാണ് തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് അറിയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
കോലഞ്ചേരി, പഴന്തോട്ടം, മാമലശ്ശേരി, ആലുവ, മാന്തുക, കായംകുളം എന്നിവിടങ്ങളില്‍ വിശ്വാസികളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. ഇവിടങ്ങളിലെ സഭാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് സര്‍ക്കാര്‍ പീഡിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ വിഷയമായി യാക്കോബായ സഭ ഉയര്‍ത്തിക്കാട്ടില്ല. എന്നാല്‍ സഭാ വിശ്വാസികള്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിച്ചാല്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ടാവില്ല എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.