മരുമകളുടെ മരണം; ബിഎസ്പി എംപിയുടെ മകനും ബന്ധവും അറസ്റ്റില്‍; എംപിയുടെ അറസ്റ്റ് ഉടനെന്ന് പൊലീസ്; സ്ത്രീധന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിഎസ്പി എംപി നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സാഗറും ബന്ധവും അറസ്റ്റില്‍. ആശുപത്രിയില്‍ കഴിയുന്ന നരേന്ദ്ര കശ്യപിന്റെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് വ്യത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. സ്ത്രീധന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മരിച്ച ഹിമാനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സ്ത്രീധന നിരോധന നിയമപ്രകാരം നരേന്ദ്ര കശ്യപിനും ഭാര്യ ദേവേന്ദ്രയ്ക്കും നാലുപേര്‍ക്കുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞദിവസം ഗാസിയാബാദ് സഞ്ജയ്‌നഗറിലുള്ള വീട്ടിലാണ് ഹിമാനിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാഗറിന്റെ പേരില്‍ ലൈന്‍സന്‍സുള്ള തോക്ക് മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. തലയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഹിമാന്‍ഷിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരേന്ദ്ര കശ്യപിന്റെ മൂത്തമകന്‍ സാഗറുമായി രണ്ടു വര്‍ഷം മുന്‍പാണ് ഹിമാനി വിവാഹിതയായത്. ഹിമാന്‍ഷി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴി.

സ്ത്രീധനത്തിന്റെ പേരില്‍ നരേന്ദ്ര കശ്യപും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ഹിമാനിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News