ദില്ലിയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി; ഡിസംബറോടെ സര്‍വീസ് ആരംഭിക്കാന്‍ ശ്രമം

ദില്ലി: ദില്ലിയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയില്‍ നിന്നാണ് ഡിഎംആര്‍സി ട്രെയിനിന്റെ പുതിയ കോച്ചുകള്‍ സ്വന്തമാക്കിയത്. ആറു കോച്ചുകളാണ് ട്രെയിനിനുള്ളത്. നിലവിലെ ട്രെയിനുകളെ അപേക്ഷിച്ച് പുതിയ ട്രെയിനിന് വേഗത വര്‍ധിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് ശ്രമം. കോച്ചുകളില്‍ വൈഫൈ സംവിധാനം, യുഎസ്ബി പോര്‍ട്ടുകള്‍, സിസിടിവി കാമറ എന്നിവ സ്ഥാപിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News