‘വനിതാ പൈലറ്റ് വന്നിട്ടേ വിമാനം ടേക്ക് ഒഫ് ചെയ്യൂ ‘പുരുഷ പൈലറ്റിന്റെ ശാഠ്യം വലച്ചത് 110 യാത്രക്കാരെ; ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ സംഭവിച്ചത് ഇങ്ങനെ

ദില്ലി: താന്‍ നിര്‍ദേശിച്ച വനിതാ പൈലറ്റ് വേണമെന്ന പൈലറ്റിന്റെ കടുംപിടുത്തത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. ചെന്നൈയില്‍നിന്നു തിരുവനന്തപുരം വഴി മാലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. 110 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

എന്നാല്‍ പൈലറ്റ് ആവശ്യപ്പെട്ട വനിതാ പൈലറ്റ് അതിരാവിലെ തന്നെ ദില്ലിയിലേക്കുള്ള വിമാനത്തില്‍ പുറപ്പെട്ടിരുന്നു. ദില്ലിക്കുപോയ പൈലറ്റിനെത്തന്നെ വേണമെന്ന ശാഠ്യമാണ് വിമാനം വൈകാന്‍ കാരണമാക്കിയത്. അങ്ങനെ രാവിലെ ഏഴിനു പുറപ്പെടേണ്ടിയിരുന്ന വിമാനം 9.13നാണ് പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.

എയര്‍ ഇന്ത്യയിലെ ജോലി രാജി വച്ച പൈലറ്റ് ആറ് മാസത്തെ നോട്ടീസ് പിരീഡിലാണ്. ഇതിനിടെ തനിക്ക് രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് പറഞ്ഞ പൈലറ്റ് വൈദ്യസഹായവും തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here