എന്‍ഐഎ ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്ന് പൊലീസ്; അടുത്ത ബന്ധു അറസ്റ്റില്‍

ദില്ലി: എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. തന്‍സീല്‍ അഹമ്മദിന്റെ അടുത്ത ബന്ധുവായ ഒരാളെയാണ് അന്വേഷണസംഘം പിടികൂടിയത്. കുടുംബസ്വത്തിനെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന് ലഭിക്കുന്ന സൂചന. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

ആക്രമണത്തിനിടെ നഷ്ടമായ തന്‍സീല്‍ അഹമ്മദിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധല്‍ജീത് പറഞ്ഞു. എന്നാല്‍ തീവ്രവാദ സംഘടനകളുടെ പങ്കിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ധല്‍ജീത് ചൗധരി അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍ഐഎ ഡിവൈഎസ്പി തന്‍സീല്‍ മുഹമ്മദ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പരുക്കേറ്റ ഭാര്യ ഫര്‍സാനയുടെ നില ഗുരുതരമായി തുടരുകയാണ്. ഭീകര സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണ സംഘത്തില്‍ അംഗമാണ് തന്‍സില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News