വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ പിടിയില്‍; അബ്ദുല്ല മൗലവി സമാനരീതിയില്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്

കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ പിടികൂടി. കണ്ണൂര്‍ ഇരിക്കൂര്‍ ദാറുല്‍ അമാന്‍ ഹൗസിലെ അബ്ദുല്ല മൗലവി(46)യെയാണ് കുമ്പള പൊലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഇരിക്കൂറിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.

ഒരുമാസം മുന്‍പാണ് സംഭവം. പീഡനവിവരം പുറത്ത് വന്നതോടെ കുമ്പളയില്‍ നിന്നും ഇയാള്‍ മുങ്ങുകയായിരുന്നു. 13 വയസുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ സമാനരീതിയില്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ മറ്റ് സ്ഥലങ്ങളില്‍ കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News