സംസ്ഥാനത്ത് ഇന്ന് തീയറ്റര്‍ സമരം; പ്രതിഷേധം സെസ് തുക പുതുക്കി നിശ്ചയിച്ചതിലും ടിക്കറ്റുവില്‍പന സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിലും

കൊച്ചി: സംസ്ഥാനത്ത് ഇന്ന് തീയറ്റര്‍ സമരം. സെസ് തുക പുതുക്കി നിശ്ചയിച്ചതിലും കേരളത്തിലെ ടിക്കറ്റുവില്‍പന ഐനെറ്റ് വിഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ആജീവനാന്ത കുത്തകയാക്കിക്കൊടുക്കുന്ന നടപടിയിലും പ്രതിഷേധിച്ചാണ് സമരം. കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള സിനിഎക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയിലുള്ള തീയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളുടെ മള്‍ട്ടിപ്ലക്‌സുകളും തീയറ്ററുകളും പണിമുടക്കില്‍ പങ്കെടുക്കും.

ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്ന് രൂപയായിരുന്ന സെസ് അഞ്ച് രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരി 18ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സെസ് വീണ്ടും മൂന്ന് രൂപയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ടിക്കറ്റ് വില്‍പന സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് വഴി ഓരോ ടിക്കറ്റിനും 50 പൈസ വീതം ചാര്‍ജ് ഈടാക്കിക്കൊണ്ട് തീയറ്ററുകളില്‍ നിന്ന് 12 കോടിയോളം തട്ടിയെടുക്കുന്നതിലും പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News