ദില്ലി: ദേശീയപതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. അന്താരാഷ്ട്ര യോഗദിനത്തിലും യുഎസ് സന്ദര്‍ശന വേളയിലും മോദി പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് അഷിഷ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. മോദിക്കെതിരെയുള്ള തെളിവിനായി ചടങ്ങുകളുടെ റിക്കാര്‍ഡിംഗ് ഹാജരാക്കാന്‍ ദില്ലി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി മേയ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.
ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും 2002ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഷിഷ് ശര്‍മ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. മോദി നിരവധി തവണ ദേശീയപതാകയെ അപമാനിച്ചെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
യോഗ ദിനാചരണത്തിനിടെ മോദി ദേശീയ പതാകയെ ഒരു തൂവാലയായി ഉപയോഗിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഒപ്പിട്ട ദേശീയ പതാക നല്‍കിയതും അനാദരവാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയ പതാകയില്‍ ഒപ്പുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here