ബാര്‍ കോഴക്കേസില്‍ സുകേശന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി; മാണിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: ബാര്‍ കോഴ കേസില്‍ എസ്പി സുകേശന്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഗൂഢാലോചന നടത്തിയെങ്കില്‍ സുകേശന്‍ എങ്ങനെ തുടരുന്നെന്നും അന്വേഷണം ഏത് ഘട്ടത്തില്‍ എത്തിയെന്നും കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ കേസിലെ വിജിലന്‍സ് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് മാണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചിട്ടില്ലെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News